Friday, October 15, 2010
ഇരുട്ട്
ജയിലിന്‍റെ വാതില്‍ ഞരക്കത്തോടെ തുറന്നു.സഹതാപവുമായി നില്‍ക്കുന്ന വാര്‍ഡനെ ഉറക്കച്ചടവുള്ള കണ്ണിലൂടെ കണ്ടു.തൊട്ടിയിലെ വെള്ളം തലയില്‍ വീണപ്പോള്‍,അമ്മയുടെ അരികില്‍ എണ്ണ തേച്ചു നില്‍ക്കുന്ന അഞ്ചു വയസ്സുകാരനായി ഞാന്‍ മാറി.എന്നും നടക്കുന്ന ഇടനാഴികള്‍ക്ക് ഇന്ന് ദൂരം കൂടുന്നു.കൊലമരച്ചോട്ടിലെ ഇളകുന്ന പലകക്കു മുകളില്‍ നില്‍ക്കുന്ന എന്‍റെ കണ്ണുകളിലെ അവസാന വെളിച്ചത്തേയും അസ്തമിപ്പിച്ച് കറുത്ത തുണി എന്നെ മൂടി.കഴുത്തിനെ മുറുക്കിയ,നെയ്യുപയോഗിച്ചു പിരിച്ചെടുത്ത കയര്‍;അമ്മ തരുന്ന നെയ്യൊഴിച്ച ചോറിനെ ചുണ്ടിലെത്തിക്കുന്നു.കൊലമരത്തിന്‍റെ അട്ടഹാസത്തെ ഞെട്ടലോടെ കാത്തിരിക്കുന്ന വവ്വാലുകള്‍ അറിയുന്നില്ല...കണ്ണുനീരു കൊണ്ട് എന്‍റെ മനസ്സും ഇരുട്ടാകുന്നത്...
Subscribe to:
Post Comments (Atom)
No comments:
Post a Comment